Detail

November 27, 2024

നാഡികൾ കഥ പറയുന്നു!!!

നാഡികൾ കഥ പറയുന്നു!!! ഒരു പൂവിതളിന്റെ തുമ്പിൽ തുളുമ്പി നിൽക്കുന്ന മഞ്ഞു തുള്ളിയെ ഒരിക്കലെങ്കിലും നോക്കി നിന്നിട്ടുണ്ടോ? ചുറ്റുപാടുമുള്ള ലോകം മുഴുവൻ അതിൽ നിറഞ്ഞു നില്കുന്നത് നിങ്ങൾക്കു കാണാം... നീണ്ട ചുണ്ടുകൾ കൊണ്ട് പൂമ്പാറ്റ തേൻ കുടിക്കുന്നത് കണ്ടിട്ടുണ്ടോ? അതിന്റെ തിളങ്ങുന്ന ചിറകുകളിൽ മഴവില്ലിന്റെ നിറങ്ങൾ ഒഴുകുന്നതും നോക്കിയാൽ കാണാം...

നമ്മൾ കാണുന്നതും കേൾക്കുന്നതും മണക്കുന്നതും തൊട്ടറിയുന്നതുമെല്ലാം എങ്ങിനാണ്? ഓർത്തു നോക്കിയിട്ടുണ്ടോ? അതെല്ലാം പോട്ടെ !!! എങ്ങിനാണിതെല്ലാം ഓർത്തു വയ്ക്കുന്നത് തന്നെ? എവിടാണ് നമ്മളുടെ ഓർമ്മകൾ? സ്വപ്നങ്ങൾ? കാഴ്ചകൾ? നിറങ്ങൾ? മണങ്ങൾ? കോടാനുകോടി നക്ഷത്രങ്ങൾ നിറഞ്ഞ പ്രപഞ്ചം പോലെ ശതകോടി നാഡിഞരമ്പുകളുടെ സംഗമ സ്ഥാനമായ തലച്ചോറിൽ തന്നെ ആണത്...പ്രപഞ്ചം എത്ര സംകീർണമാണെന്നുനമുക്കറിയാം!!! ഉത്തരം കിട്ടാത്ത എത്ര എത്രരഹസ്യങ്ങൾ നിറഞ്ഞതാണീ തലച്ചോർ!!!