Blog

ടെൻഷൻ തലവേദനയും മൈഗ്രേനും തിരച്ചറിയണം; ഇല്ലെങ്കിൽ സംഭവിക്കാവുന്നത്

ടെൻഷൻ തലവേദനയും മൈഗ്രേനും തിരച്ചറിയണം; ഇല്ലെങ്കിൽ സംഭവിക്കാവുന്നത്

കൊറോണ വൈറസും  തലച്ചോറും !

ഭീതിദമായ ഈ കൊറോണ കാലത്തെ  ഒരു രാത്രി!  പകൽ എല്ലാം ഓപ്പറേഷൻ തീയേറ്ററിൽ ആയിരുന്നു അന്ന്. സെർവിക്കൽ മൈലപതി എന്ന അസുഖത്തെ തുടർന്ന് കൈ കാലുകൾക്കു തളർച്ച ബാധിച്ച ഒരു രോഗിയുടെ സർജറി ആയിരുന്നു അത് ...കഴുത്തിലെ കശേരുക്കൾക്കിടയിൽ ഞെരുങ്ങിപോയ സുഷുമ്ന നാഡിയെ ഒന്നു് സ്വാതന്ത്രമാക്കി എടുക്കാൻ നല്ല പാടുപെട്ടു ...ആ രാത്രിയിലും എനിക്ക് തന്നെ ആയിരുന്നു ഡ്യൂട്ടി!! 

എപ്പോളൊക്കേയൊ എമെർജൻസിയിൽ നിന്നും വിളികൾ വരുന്നുണ്ടായിരുന്നു...അതിൽ ഒരു രോഗിയുടെ കാര്യം എന്നെ കൂടുതൽ അലട്ടിക്കൊണ്ടിരുന്നു.. എന്തു കൊണ്ടാവും  അത്രയും ഒരു രക്‌തസ്രാവം ആ ചെറുപ്പകാരിയുടെ തലച്ചോറിനുള്ളിൽ വന്നത്? തലച്ചോറിന്റെ രണ്ടു ഭാഗത്തും ഗുരുതരമായി വന്ന രക്തസ്രാവം  മൂലം ആ പാവം പെൺകുട്ടി അബോധാവസ്ഥയിലായി പോയിരുന്നു..കൊറോണ കാലത്തു ഗൾഫിൽ അകപ്പെട്ടു പോയ സ്വന്തം ഭർത്താവിനെ ക്കുറിച്ചുള്ള ആധി കൊണ്ടാവുമോ തലച്ചോറിനുള്ളിലെ രക്തക്കുഴലുകൾ പൊട്ടിപോയതു് ?അതോ ജന്മനാതന്നെ രക്തക്കുഴലുകളെ ബാധിക്കുന്ന രോഗങ്ങളെന്തെങ്കിലുമാണോ? സർജറി ചെയ്തു എടുത്തുമാറ്റാൻ പറ്റാത്തവിധം തലച്ചോറിന്റെ അഗാധതയിൽ ചുവന്ന രക്താണുക്കൾ നാഡികളെ സമ്മർദ്ദത്തിൽ ആക്കികൊണ്ടിരിക്കുന്നു...

എന്തു കൊണ്ടാണ്‌ ഇത്രഗുരുതരമായ രീതിയിൽ ചെറുപ്പക്കാരിൽ മസ്തിഷ്കാഘാതം ഉണ്ടാകുന്നതു് ? ഈ കൊറോണ കാലത്തു അതിന്റെ ഗുരുതരാവസ്ഥ കൂടുതലാണോ? കൊറോണ വൈറസ് മനുഷ്യന്റെ ജീവനെ  ഏതൊക്കെ തരത്തിലാകും ബാധിക്കുക? 

അമേരിക്കയിൽ നടന്ന പഠനങ്ങളിൽ കൊറോണ രോഗികളിൽ നാഡികളെ നശിപ്പിക്കുന്ന ഗില്ലെൻ ബാരി സിൻഡ്രോം എന്ന രോഗാവസ്ഥയും തലച്ചോറിലെ കോശങ്ങൾ ദ്രവിച്ചുപോകുന്ന നെക്രോടൈസിങ് എൻസെഫലോപ്പതി എന്ന ഗുരുതരമായ അവസ്ഥയും ഈ അടുത്തമാസങ്ങളിൽ കണ്ടെത്തിയിരുന്നു.. രക്തക്കുഴലുകൾ അടഞ്ഞു പോയി സ്ട്രോക്ക് വരാനുള്ള സാധ്യത കൊറോണ രോഗികളിൽ  കൂടുതലാണെന്നു ചൈനയിലെ വുഹാനിലെ  പഠനങ്ങൾ തെളിയിച്ചു .കഴിഞ്ഞു... കൊറോണ വൈറസ് ബാധിക്കുന്ന രോഗികൾക്ക്  രുചിയും മണവും നമ്മളെ അറിയിക്കുന്ന നാഡികളോട് ഒരു പ്രത്യേക അടുപ്പമുണ്ട് .. അതുകൊണ്ടു ആദ്യം തന്നെ ആ കോശങ്ങളെ വൈറസ് ആദ്യമേ ആക്രമിക്കുന്നു.. മണവും രുചിയും നഷ്ടപ്പെടുന്നതാണ് കോവിഡ് രോഗബാധയുടെ ആദ്യ ലക്ഷണങ്ങളിൽ ഒന്ന് ..തലച്ചോറിലെ പ്രധാന നാഡികളെ പിന്നീട് ബാധിക്കുകയാണ് ചെയ്യുന്നത്...

കോറോണകാലത്തു ആളുകൾക്ക് പല തരത്തിൽ സമ്മർദങ്ങൾ നേരിടേണ്ടി വരുന്നുണ്ട് ..പ്രിയപ്പെട്ടവരെ മാസങ്ങളോളം പിരിഞ്ഞിരിക്കേണ്ടി  വരുന്ന അവസ്ഥ നമുക്ക് ചുറ്റിലും മിക്ക  വീടുകളിലും ഉണ്ട്‌ .. 

.സാമ്പത്തിക പ്രതിസന്ധികളും ആളുകളെ വലക്കുന്നുണ്ട് .. രക്തസമ്മർദ്ദം കൂടാനും സ്ട്രോക്ക് പോലുള്ള ഗുരുതര പ്രശ്നങ്ങളിലേക്ക് പോകാനും ഇതൊക്കെ ഒരു കാരണം തന്നെ യാണ് ..


അതി ജീവനത്തിന്റെ പാഠം കൂടി ഈ മഹാമാരി നമ്മളെ പഠിപ്പിക്കുന്നുണ്ട് ...കൃത്യമായ ബിപി  ചെക്കപ്പ് , പ്രമേഹ രോഗികളുടെ രക്ത പരിശോധന എന്നിവ ഒഴിവാക്കാൻ പാടുള്ളതല്ല..എല്ലാ ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നത്  ലോക്കഡോൺ കാലത്തു നമ്മളെ ഉന്മേഷമുള്ളവരാക്കും..മലയാളിയുടെ ആരോഗ്യ ശീലങ്ങളിൽ ഒരു പൊളിച്ചെഴുത്തിനു ഈ കോറോണക്കാലം കാരണമാകും എന്ന് തീർച്ചയാണ്...

 ഗുരുതരാവസ്ഥയിൽ നിന്നും ആ പെൺകുട്ടി പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നുണ്ട്...അറ്റു പോയ നാഡി കളുടെ കണ്ണികളെ കൂട്ടിപിടിപ്പിക്കുന്ന   അദൃശ്യമായ ഏതോ ഒരു ശക്തി അവൾക്കു സ്വാന്തനം നല്കുന്നുണ്ടാവണം..അത് പോലെ ഈ ദുരിതകാലവും കഴിഞ്ഞു പുതിയ പ്രതീക്ഷകളുടെ നല്ല ഭാവിയിലേക്ക് നമ്മളും നടന്നു പോകും...എനിക്കുറപ്പാണ് ....